Wednesday, June 17, 2026
Homeകേരളംആറ്റിങ്ങലിൽ അമ്മായിയമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ

ആറ്റിങ്ങലിൽ അമ്മായിയമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയുടെ അമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുയ മരുമകനെ  പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല മംഗലത്തുവീട്ടിൽ അനിൽകുമാറാണ് (40) അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ അമ്മയായ ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെൻ്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടൽ പ്രീതയെയാണ് (50) ഇയാൾ കൊലപ്പെടുത്തിയത്.

പ്രീതയുടെ മൂത്തമകൾ ബിന്ധ്യയുടെ ഭർത്താവാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രീതയെയും ഭർത്താവ് ബാബുവിനെയും അക്രമിക്കുകയായിരുന്നു. സംഭവ സമയം പ്രീതയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച  പുലർച്ചയോടെ മരിക്കുകയായിരുന്നു.

പ്രീതയ്ക്കൊപ്പം അക്രമണത്തിനിരയായ ഭർത്താവും കെ.എസ്.ആർ.ടി സി ഉദ്യാഗസ്ഥനുമായിരുന്ന ബാബു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു അനിൽകുമാർ. കുടുംബ പ്രശ്നങ്ങളെ തുടന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com