Wednesday, September 9, 2026
Homeകേരളംആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറടക്കം 5 പേർക്ക് പരിക്ക്. ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടാവുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്. ബസിൽ ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം യാത്രക്കാർ ചികിത്സ തേടി.

കളിത്തട്ടിന് തെക്ക് റോഡ്‌പണിയുടെ ഭാഗമായി വടക്കു നിന്നു വരുന്ന വാഹനങ്ങൾ തിരിയേണ്ട ഭാഗത്തായിരുന്നു അപകടം. വാഹനങ്ങൾ തിരിയേണ്ടത് സംബന്ധിച്ച ബോർഡ് പുലർച്ചെ ബസ് ഡ്രൈവർ കാണാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

ആലപ്പുഴയിൽ നിന്നു അഗ്നിശമന രക്ഷാ സേനായെത്തിയാണ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ വീണ ഗ്ലാസ് ചില്ലുകളും മറ്റ് അവശിഷ്‌ടങ്ങളും സേന നീക്കം ചെയ്ത ഗതാഗതം പുനഃസ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ