Tuesday, September 29, 2026
Homeഇന്ത്യകേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു . തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും എസ്എംവിടി ബെംഗളൂരു കൊല്ലം ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ,മംഗളൂരു ഷൊര്‍ണൂര്‍ പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവ സര്‍വീസ് നടത്തും .06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും.

06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 16-ന് വൈകീട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20-ന് കൊല്ലത്ത് എത്തിച്ചേരും.

06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45-ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.

06562 കൊല്ലം- ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 17-ന് രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 3.30-ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.

പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുണ്ടാകും.ഇന്ന് ( ഒക്ടോബര്‍ 13-ന് ) രാവിലെ എട്ടുമണി മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും.

06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 21-ന് വൈകീട്ട് 5.10-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തും. 06107 ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ഒക്ടോബര്‍ 22ന് ഉച്ചയ്ക്ക് 1.25-ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടും.

പിറ്റേദിവസം രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം നേര്‍ത്തില്‍ എത്തിച്ചേരും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തും.

06002 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 21-ന് വൈകീട്ട് 4.35-ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10.15-ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ