കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കട്ടപ്പന സ്വദേശി കുഞ്ഞുമോന്റെ മരണം കൊലപാതകം എന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കട്ടപ്പന സ്വദേശികളായ റിനുമോന്, സുരേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്.
മൂന്നു പ്രതികള്‍ ചേര്‍ന്ന് കുഞ്ഞു മോനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നടയിലൂടെ വലിച്ചിഴച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് ആയിരുന്നു പൊലീസ് ആദ്യം കേസെടുത്തത്. കട്ടപ്പന നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് ഇടുക്കി എസ്പി ഡോ എ നസിം പറഞ്ഞു.
കുഞ്ഞുമോനെ ചിലര്‍ ചേര്‍ന്ന് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡില്‍ എത്തിക്കുന്നത് കണ്ടുവെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മൊഴി. കഴിഞ്ഞ ഉത്രാട ദിനത്തില്‍ രാത്രിയിലായിരുന്നു സംഭവം നടന്നത്. പാതയോരത്ത് അവശനിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്.



