Saturday, July 20, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

പ്രലോഭനങ്ങളെ അതിജീവിക്കുക
————————————————

ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ, മണിക്കൂറുകളായി വട്ടമിട്ടു പറക്കുകയായിരുന്നു, ഭീമാകാരനായ ഒരു പരുന്ത്. അതുവഴി കടന്നു വന്നയൊരു കുരുവി അതിനോടു ചോദിച്ചു: അല്ലയോ പരുന്തേ, മേഘങ്ങൾക്കു മുകളിൽ പറക്കേണ്ട നീ, ഇവിടെയെന്തെടുക്കുകയാണ്.
“മുകളിലേക്കു പറക്കുന്നതിനിടെ, രണ്ടു പരൽ മീനുകളെക്കണ്ടു താഴേക്കു വന്നതാണ്. പക്ഷെയിതുവരെ അവയെ പിടിക്കാൻ കഴിഞ്ഞില്ല”പരുന്തു പറഞ്ഞു. “എങ്കിൽ ഇനിയെങ്കിലും അവയെ ഉപേക്ഷിച്ചു, മുകളിലേക്കു പറന്നുകൂടെ”‘, കുരുവി ചോദിച്ചു. നിരാശനായ പരുന്തു പറഞ്ഞു: ശ്രമിച്ചതാണ്. പക്ഷെ, കഴിയുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആ പരുന്തു വെള്ളച്ചാട്ടത്തിൽ വീണുചത്തു.

നാം നടത്തുന്ന തെരഞ്ഞെടുപ്പുകളാണു നമ്മുടെ അന്തം നിശ്ചയിക്കുന്നത്. അർഹമായ ഇടങ്ങളിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. ഒരാളുടെ ജീവിതത്തിനു വിലയും നിലയും സുരക്ഷിതത്വവും ലഭിക്കുക. അനർഹമായ തൊഴിലിടങ്ങളും, അതിജീവനം സാദ്ധ്യമല്ലാത്ത സാഹചര്യങ്ങളും നമ്മുടെ മനസ്സുകളേയും ശരീരങ്ങളെ തളർത്തുകയും നിർജ്ജീവമാക്കും. അസാധാരണമായ ലക്ഷ്യങ്ങൾക്കു വേണ്ടി, അപരിചിത തീരങ്ങൾ, തെരെഞ്ഞെടുക്കുന്നതിൽ തെറ്റില്ല. എന്നാലവ നമ്മുടെ നിലനിൽപിനു തന്നെ ഭീഷണിയാകരുത്. തിരിച്ചു പോകാനുള്ള ശേഷി നഷ്ടപ്പെടുന്നതിനു മുമ്പു തന്നെ തിരിച്ചു പോകണം.

നാമായിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ടു സ്വയം ചോദിക്കേണ്ടയൊരു ചോദ്യമുണ്ട് “നാമായിരിക്കേണ്ട സ്ഥലത്തു തന്നെയാണോ നാമിപ്പോൾ വിഹരിക്കുന്നത് ” എങ്ങനെയൊക്കെയോ എത്തിപ്പെട്ട സ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കണ്ടി വന്നവർ പറയാനിടയുള്ളത്, അസംതൃപ്തിയുടെ കഥകളായിരിക്കും.

പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നവരെ, പരൽ മീനുകൾ. വഴിതെറ്റിക്കരുത്. സ്വയം തിരിച്ചറിയുന്നതു പോലെ പ്രധാനമാണ് തങ്ങളുടെ മുമ്പിൽ വന്നു ചേരുന്ന പ്രലോഭനങ്ങളെ തിരിച്ചറിയുന്നതും, അതിജീവിക്കുന്നതും അതിനുള്ള കഴിവു സർവ്വേശ്വരൻ എല്ലാവർക്കും നൽകട്ടെ.

ഏവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments