Friday, February 23, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ജീവിതം സഫലമാക്കാം
——————————————–

ഒരു ചന്ദന മരവും, കാഞ്ഞിര മരവും അടുത്തടുത്താണു നിന്നിരുന്നത്. ചന്ദന മരത്തേക്കുറിച്ച്, ആളുകൾ നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. അതിന്റെ തണലും സുഗന്ധവും ആളുകൾക്ക് ഇഷ്ടമായിരുന്നു. ഒരിക്കൽ കാഞ്ഞിരം ചന്ദനത്തോടു
പറഞ്ഞു “ജീവിച്ചിരുക്കുമ്പോൾ മറ്റുള്ളവർ പുകഴ്ത്തിയിട്ടെന്തു കാര്യം. വെട്ടിയിട്ടാൽ നീയും ഞാനും വെറും തടികൾ മാത്രം”

ചന്ദന മരം പറഞ്ഞു”എന്തിനാണു മരണ ശേഷമുള്ള കാര്യം ചിന്തിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്കു സന്തോഷം നൽകാൻ നമുക്കു ശ്രമിക്കാം” ഒരുനാൾ മരം വെട്ടുകാരൻ രണ്ടു തടികളും വെട്ടി വീഴ്ത്തി. കാഞ്ഞിരം വിറകിനു വേണ്ടിയും,ചന്ദനം പൂജാ മുറിയിൽ വയ്ക്കാനും, ഒപ്പം തൈലത്തിൽ ചേർക്കുന്നതിനുവേണ്ടി ഉപയോഗിച്ചു. അപ്പോഴും ചന്ദനത്തിന്റെ സുഗന്ധത്തെക്കുറിച്ച് ആളുകൾ പ്രശംസിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ മരിക്കാനുള്ളതാണ്. അതിനാൽ ജീവിതത്തിൽ വലിയ സ്വപ്നങ്ങളും നേട്ടങ്ങളുമൊന്നുമുണ്ടായിട്ടു കാര്യമില്ല, ആത്മബോധത്തിലും അദ്ധ്വാനത്തിലും
ഒന്നും വിശ്വാസിക്കാത്തവരുടെ തത്വസംഹിതയാണ്. ജീവിച്ചിരിക്കുമ്പോഴും മൃതരായിരിക്കുകയെന്നതാണ്, അവരുടെ അവസ്ഥ. മൃതശരീരത്തിന് ആറടി മണ്ണു മാത്രംമതി. പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് അതുമാത്രം പോരാ. അവർക്ക് പൂർത്തീകരിക്കാൻ നിയോഗങ്ങളും കർമ്മങ്ങളുമുണ്ട്.

ജീവിച്ചിരിക്കുമ്പോൾ ക്രിയാത്മകവും, കർമ്മനിരതവുമായ ജീവിതം നയിക്കാനായിരിക്കും അവർ ആഗ്രഹിക്കുക. അവരിൽ മരണവാഞ്ജ ജീവിത ആവേശമായിരിക്കും മുന്നിട്ടു നിൽക്കുക. താനാരെന്നും, തനിക്ക് എന്തെല്ലാമുണ്ടെന്നും, ഉള്ളവയെല്ലാം എങ്ങനെ വിനയോഗിക്കണമെന്നും കണ്ടെത്തുന്നവർ, ജീവിതത്തിലും ജീവിതത്തിനു ശേഷവും ഓർമ്മിക്കപ്പെടും.

ആർക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും, എല്ലാ മനുഷ്യരിലുമുണ്ട്. അവയെ മിനുക്കിയെടുത്തു പ്രയോജനപ്പെടുത്തിയാൽ ആർക്കും ജീവിതം സഫലമാക്കാനാകും.

സർവ്വേശ്വരൻ തുണയ്ക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments