Wednesday, April 29, 2026
HomeKeralaപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

*തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശക്തന്‍റെ തട്ടകത്തിലെത്തുന്നത്. 2 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയിലും മോദി പങ്കെടുക്കും. ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍മാര്‍ഗം ഉച്ചയ്ക്ക് 2 മണിയോടെ കുട്ടനെല്ലൂര്‍ ഗവ. കോളേജ് മൈതാനത്ത് ഇറങ്ങും. തുടര്‍ന്ന് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ജനറല്‍ ആശുപത്രി പരിസരത്തേക്ക്. 3 മണിയോടെ തേക്കിന്‍കാട് മൈതാനിയില്‍ മഹിളാസമ്മേളനത്തെ മോദി അഭിസംബോദന ചെയ്യും. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കനത്ത പോലീസ് സുരക്ഷയിലാണ് തൃശൂര്‍ നഗരം.

മഹിളാ പ്രവർത്തകർക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തിൽ പങ്കാളികളാകും. നടി ശോഭന, ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.*
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com