Saturday, July 27, 2024
Homeഇന്ത്യ*യു പിയിൽ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാലു കുട്ടികള്‍ മരിച്ചു *

*യു പിയിൽ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാലു കുട്ടികള്‍ മരിച്ചു *

മീററ്റ് —-   യുപിയിലെ മീററ്റിൽ ശനിയാഴ്ച  മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് നാല് കുട്ടികൾ വെന്തു മരിച്ചു. കുട്ടികളുടെ രക്ഷിതാക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാർജർ പൊട്ടിത്തെറിച്ച് കിടക്കയിലേക്ക് തീ പടർന്നാണ് വീട്ടിൽ സ്ഫോടനമുണ്ടായത്.

മരിച്ച കുട്ടികൾ 12 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. കുട്ടികളുടെ അമ്മയ്ക്കും, അച്ഛനും ശരീരത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടികൾ രാത്രി ഉറങ്ങാൻ കിടന്നിരുന്ന മുറിയിലാണ് ചാർജർ പൊട്ടിത്തെറിച്ച് തീ പടർന്നത്. മാതാപിതാക്കൾ മുറിയിലേക്കെത്തി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഈ ശ്രമത്തിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. വീട് പൂർണ്ണമായും കത്തി നശിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments