Saturday, October 3, 2026
Homeഇന്ത്യമഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി: ഏഴ് പേരുടെ നില...

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി: ഏഴ് പേരുടെ നില അതീവ ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയുടെ അപകട കാരണത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 10.30നാണ് സ്‌ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹർ നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ്  വിഭാഗത്തിലാണ് സ്ഫോടനം ഉണ്ടായത്.

ആർഡിഎക്‌സ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സംസ്‌കരിക്കുന്ന ഫാക്ടറി സെക്ഷനിലാണ്  സ്‌ഫോടനം നടന്നത്. സ്പോടന ശബ്‍ദം 5 കിലോമീറ്ററ‍് അകലെ വരെ കേട്ടു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ സംഭത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിലും ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയില്‍ സ്ഫോടനം നടന്നിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന സ്ഫോടനത്തെകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ