Thursday, November 5, 2026
Homeഇന്ത്യ71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച മലയാള ചിത്രം : ഉള്ളൊഴുക്ക്

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച മലയാള ചിത്രം : ഉള്ളൊഴുക്ക്

ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12th ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡും നേടി.

മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 12th ഫെയിലിനാണ്  സംവിധാനം:വിധു വിനോദ് ചോപ്ര). ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമ്മയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 12th ഫെയിൽ.

അനുരാഗ് പതക് എഴുതിയ 12th ഫെയിൽ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം( ചിത്രം: ദി കേരള സ്റ്റോറി)

മികച്ച മലയാള ചിത്രം : ഉള്ളൊഴുക്ക് (സംവിധാനം:ക്രിസ്റ്റോ ടോമി)
മികച്ച ഛായാഗ്രഹണം: പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)
മികച്ച തിരക്കഥ: സായ് രാജേഷ് നീലം- ബേബി (തെലുങ്ക്), രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)
മികച്ച സഹനടന്‍: വിജയരാഘവന്‍- പൂക്കളം (മലയാളം), മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)
മികച്ച സഹനടി: ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം), ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)
മികച്ച ബാലതാരം
1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)
2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)
3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)
മികച്ച ഗായകന്‍: പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്
മികച്ച ഗായിക: ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി
സംഭാഷണം:ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)
സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)
എഡിറ്റിംഗ്: മിഥുന്‍ മുരളി- പൂക്കാലം (മലയാളം)
പ്രൊഡക്ഷന്‍ ഡിസൈന്‍:മോഹന്‍ദാസ്- 2018 (മലയാളം)
വസ്ത്രാലങ്കാരം: സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)
ആക്ഷന്‍ കൊറിയോഗ്രഫി: നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)
ഹിന്ദി ചിത്രം: കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി
കന്നഡ ചിത്രം: കണ്ടീലു- ദി റേ ഓഫ് ഹോപ്പ്
തമിഴ് ചിത്രം: പാര്‍ക്കിംഗ്
തെലുങ്ക് ചിത്രം: ഭഗവന്ദ് കേസരി
പ്രത്യേക പരാമര്‍ശം:അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്സര്‍)- എം ആര്‍ രാജാകൃഷ്ണന്‍
മികച്ച ചിത്രം (നോണ്‍ഫീച്ചര്‍):ഫ്ലവറിംഗ് മാന്‍ (ഹിന്ദി)
ഹ്രസ്വചിത്രം (നോണ്‍ഫീച്ചര്‍):ഗിദ്ധ് ദി സ്കാവഞ്ചര്‍ (ഹിന്ദി)
മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്):ഹനുമാന്‍ (തെലുങ്ക്)
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ