Wednesday, November 4, 2026
Homeഇന്ത്യഅമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് പുതിയ കാർ വാങ്ങിയ 19-കാരൻ പിടിയിൽ

അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് പുതിയ കാർ വാങ്ങിയ 19-കാരൻ പിടിയിൽ

മുംബൈ: അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് പുതിയ കാർ വാങ്ങിയ  മഹാരാഷ്ട്രയിലെ കോലാപുർ സത്താവെ ​ഗ്രാമത്തിലെ സമർ ചവാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരുമാസം മുൻപാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽനിന്ന് 21 പവനോളം സ്വർണം പ്രതി മോഷ്ടിച്ചത്. ​ഗ്രാമത്തിലെ ആഭരണവിൽപ്പനക്കാരനായ സം​ഗറാം ബാബസോ എന്നയാൾക്കാണ് പ്രതി സ്വർണം വിറ്റത്. തുടർന്ന് ഈ പണം ഉപയോ​ഗിച്ച് പുതിയ ഥാർ വാങ്ങി. ഈ വാഹനത്തിന്റെ പൂജയ്ക്കായി അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കളെയും പ്രതി ക്ഷണിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അടുത്തിടെ ഒരു ചടങ്ങിന് ധരിക്കാനായി ആഭരണങ്ങൾ നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം പരാതിക്കാരനായ ഉമേഷ് മാരുതി അറിഞ്ഞത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. അതേസമയം, മുത്തശ്ശിയുടെ സ്വർണം നഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഇദ്ദേഹം രണ്ടുദിവസം മുൻപ് പൊലീസിൽ പരാതി നൽകി.

മുത്തശ്ശിയുടെ സ്വർണം എടുക്കാതെ ഉമേഷിന്റെയും ഭാര്യയുടെയും സ്വർണം മാത്രം മോഷ്ടിച്ചതിൽ പൊലീസിന് തുടക്കത്തിലേ ചില സംശയങ്ങൾ തോന്നിയിരുന്നു. വീട്ടുകാരെ അറിയുന്നയാൾ തന്നെയാകും മോഷണത്തിന് പിന്നിലെന്നും സംശയിച്ചു. ഇതിനിടെയാണ് ബന്ധുവായ 19-കാരൻ പുതിയ ഥാർ വാങ്ങിയത് പൊലീസ് അറിഞ്ഞത്. 19-കാരന് എവിടെനിന്നാണ് ഇത്രയും പണമെന്ന് സംശയം തോന്നിയതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പൊലീസ് ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ വാങ്ങിയ ജ്വല്ലറി ഉടമയായ സം​ഗറാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ