Monday, September 28, 2026
Homeഇന്ത്യഗ്രാനൈറ്റ് വ്യവസായി ആർ വീരമണി മുഖ്യപ്രതിയായ പോക്ക്‌സോ കേസിൽ പുതിയ പരാതി കൂടി

ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി മുഖ്യപ്രതിയായ പോക്ക്‌സോ കേസിൽ പുതിയ പരാതി കൂടി

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി മുഖ്യപ്രതിയായ പോക്ക്‌സോ കേസിൽ പുതിയ പരാതി കൂടി. വിദ്യാഭ്യാസ സഹായം നൽകി മകളെ പീഡിപ്പിച്ചുവെന്നും മനോവിഷമത്തിൽ മകൾ ജീവനൊടുക്കിയെന്നും മാതാവിൻ്റെ പരാതി. കമ്മിഷണർക്ക് ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസിലെ കൂട്ടുപ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെ, കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പുഴൽ ജയിലിലേക്ക് മാറ്റി.

2016 ലെ പഠന പീഡനത്തിന് ഇരയായത്. വിദ്യാഭ്യാസ സഹായം ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവാണ് ആർ വീരമണിയെ സമീപിച്ചത്. സഹായം നൽകുകയും ചെയ്തു. എന്നാൽ കുട്ടി പ്ലസ്ടുവിന് പഠിപ്പിയ്ക്കുമ്പോൾ ആർ വീരമണി പീഡിപ്പിച്ചു. ഇതിൻ്റെ മനോവിഷമത്തിൽ കുട്ടി ജീവനൊടുക്കി. അപ്പോൾ തന്നെ ഐഎസ് ഹൗസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പണവും സ്വാധീനവും ഉപയോഗിച്ച് വീരമണി കേസ് ഒതുക്കിയെന്നും പരാതിയിൽ പറയുന്നു.

2017ലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പൊലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതായി കാണിച്ചാണ് രേഖകൾ നശിച്ചതെന്നും പോലീസ് കേസ് അവസാനിപ്പിച്ചത്. വിശദമായ പരാതിയാണ് കമ്മിഷണർക്ക് കുട്ടിയുടെ മാതാവ് നൽകിയത്. ഈ പരാതി കേസ് അന്വേഷിയ്ക്കുന്ന എസ്ഐടിയ്ക്ക് കൈമാറി.

കേസിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ട് കൂട്ടുപ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തു. മഹേന്ദ്രസിംഹൻ, ഭാര്യ ശാന്തി എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്തത്. പീഡനം നടന്ന ബംഗ്ലാവുകളിലും പ്രതികളെ എത്തിച്ചു. ശാന്തിയുടെ ഫോണിൽ നിന്നും വീരമണിയുടെ ഫോണിലേക്ക് എത്തിയ ഒരു സന്ദേശം പോലീസ് കണ്ടെത്തി. ഇതിൽ നിങ്ങൾ കാരണം ഒരു സംഭവം കൂടി ജീവനൊടുക്കിയെന്നാണ് പറഞ്ഞത്. ഈ അന്വേഷണമാണ് പുതിയ പരാതിയ്ക്ക് ആധാരം.

ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ പുഴൽ ജയിലിലേക്ക് മാറ്റി. 2024ൽ ആർ വീരമണിയ്ക്കെതിരെ പരാതി നൽകിയ നേതാവ് രഞ്ജൻ കുമാറിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസിലെ തെളിവുകൾ നശിപ്പിയ്ക്കാനായി ശാന്തി, വീരമണിയിൽ നിന്ന് 24.63 ലക്ഷം രൂപ വാങ്ങിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ