Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം: കപ്പലിൽ ഉണ്ടായിരുന്ന 21 പേരെ ഒഴിപ്പിച്ചു | മലയാളിമനസ്സ്
Friday, October 23, 2026
Homeഇന്ത്യഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം: കപ്പലിൽ ഉണ്ടായിരുന്ന 21 പേരെ ഒഴിപ്പിച്ചു

ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം: കപ്പലിൽ ഉണ്ടായിരുന്ന 21 പേരെ ഒഴിപ്പിച്ചു

കണ്ട്ല: ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം. എം വി കെ മാക്സ് എംപറർ എന്ന ചരക്കുകപ്പലിൽ എം വി ട്രൂ മറൈനർ എന്ന കപ്പൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ എം വി കെ മാക്സ് എംപററിൽ വെള്ളം കയറുന്നതായി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. കപ്പലിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടായിട്ടുണ്ടോ എന്നതും അധികൃതർ പരിശോധിച്ചുവരികയാണ്.

അപകടത്തെ തുടർന്ന് ഗുജറാത്ത് തീരത്ത് സമഗ്രമായ മലിനീകരണ നിയന്ത്രണ നടപടികൾ ആരംഭിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന (ഇന്ത്യൻ കോസ്റ്റ് ഗാർഡ്). കപ്പൽ ദുരന്തത്തെ തുടർന്നുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം തടയുന്നതിനാണ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനങ്ങളുടെയും മലിനീകരണ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി ഷിപ്പിംഗ് ഡയറക്ടർ ജനറൽ, വിവിധ കേന്ദ്ര ഏജൻസികൾ, സംസ്ഥാന ഭരണകൂടം എന്നിവരുമായി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഗുജറാത്തിന്റെ തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും സേന പൂർണ്ണ സജ്ജമാണെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ