Sunday, September 20, 2026
Homeഇന്ത്യസിജെപി സമരത്തിനിടെ ക്രൂര മർദനമെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ

സിജെപി സമരത്തിനിടെ ക്രൂര മർദനമെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി : ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു

ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. 72 മണിക്കൂറിനുള്ളിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകി.

ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിൻറെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. മന്ത്രി കപിൽ മിശ്രയടക്കം ബിജെപി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് ഇയാൾ പറഞ്ഞത് ചർച്ചയായതോടെയാണ് പാറ്റകൾ വീണ്ടും തെരുവിലിറങ്ങിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേൽപ്പിച്ചിട്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി സിജെപി പ്രവർത്തകർ പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നതോടെ ദില്ലിയിൽ വീണ്ടും സംഘർഷത്തിന് സാധ്യതയേറി

സിജെപി നേതാക്കളായ അഷുതോഷ് രൻഗ, സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥി നേതാവ് നിഷുവിനും പിതാവിനും ഒപ്പം പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ അകത്തേക്ക്. പിന്നാലെ ചന്ദ്രശേഖർ ആസാദ് എംപിയും, പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കളും എത്തി.

പ്രതിഷേധം കണക്കിലെടുത്ത് കനത്ത് പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്, മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ച് പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. വധശ്രമത്തിനും എസ്‍സി- എസ്ടി വിഭാഗത്തിന് എതിരായ അതിക്രമത്തിനും കേസ് എടുക്കാമെന്ന് ഒടുവിൽ പൊലീസ് സമ്മതിച്ചു. അറസ്റ്റിന് മൂന്നു ദിവസത്തെ സമയമാണ് പൊലീസ് ചോദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ