Thursday, June 18, 2026
Homeഇന്ത്യതമിഴ്‌നാടിൻ്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടിയെന്ന് റിപ്പോർട്ട്

തമിഴ്‌നാടിൻ്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടിയെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാടിൻ്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടിയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന ധവളപത്രം ധനമന്ത്രി എൻ. മേരി വിൽസൺ പുറത്ത് വിട്ടു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി വിജയ്‌യുടെ സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം കഴിഞ്ഞാണ് ധവളപത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള കടം മാത്രം ഏകദേശം 10 ലക്ഷം കോടി രൂപ. എം.കെ. സ്റ്റാലിൻ്റെ ഡിഎംകെ സർക്കാരിൻ്റെ ഭരണകാലത്താണ് കടബാധ്യത ഇരട്ടിയായത്.

അഞ്ച് വർഷം മുമ്പ് 4.8 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള കടമെങ്കിൽ ഇപ്പോൾ അത് 10 ലക്ഷം കോടി രൂപയോട് അടുത്തിരിക്കുകയാണ്. മൊത്തം ബാധ്യത 13.18 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ കണക്കനുസരിച്ച് തമിഴ്നാട്ടിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉള്ളത്. സംസ്ഥാനത്തിൻ്റെ കടം-ജിഎസ്ഡിപി (GSDP) അനുപാതം 28.2 ശതമാനമാണെന്നും വരുമാനക്കമ്മി 46,538 കോടി രൂപയിൽ നിന്ന് 78,324 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സമ്പാദിക്കുന്ന ഓരോ രൂപയിലും 22.8 പൈസ പലിശ തിരിച്ചടവിനായി ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ധവളപത്രത്തെക്കുറിച്ച് പ്രതികരിക്കാൻ എം കെ സ്റ്റാലിൻ തയ്യാറായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com