Thursday, June 18, 2026
Homeഅമേരിക്കറൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം: ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില

റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം: ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില

ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില. ഇരുടീമും ഓരോ ​ഗോൾവീതം നേടി. പറങ്കിപ്പടക്കായി യുവതാരം യാവോ നെവെസ് ​ഗോൾ നേടിയപ്പോൾ. യൊവാൻ വിസയാണ് കോംഗോയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് ഇരുടീമും ​ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കോംഗോ ഞെട്ടിച്ചത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. എന്നാൽ ​ആദ്യ ​ഗോൾ പോർച്ചു​ഗൽ നേടിയതോടെ കോം​ഗോ തിരിച്ച് പ്രത്യാക്രമണം തുടങ്ങി. രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആർതർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തിച്ചാണ് സമനില പിടിച്ചത്. അതേസമയം ലിയോണൽ മെസിക്ക് പിന്നാലെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com