Thursday, October 22, 2026
Homeഇന്ത്യഅഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പതിനേഴുകാരൻ കസ്റ്റഡിയിൽ.

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പതിനേഴുകാരൻ കസ്റ്റഡിയിൽ.

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഗ്വാളിയാറിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി. സംഭവത്തിൽ പ്രതിയായായ 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മദ്യലഹരിയിൽ പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.

മദ്യലഹരിയിൽ ആയിരുന്ന പ്രതി പെൺകുട്ടിയുടെ തല നിലത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതിന് പുറമെ, ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
സ്വകാര്യ ഭാഗങ്ങളിൽ 28 തുന്നലുകളുണ്ട്. അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഫെബ്രുവരി 23 നാണ് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് അയൽപക്കത്തുള്ള ഒരു വീടിന്റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ