ബംഗളൂരു: മൈസൂരു എച്ച്.ഡി കോട്ടെയിൽ ഭർത്താവ് ഭാര്യയെ മകനു മുന്നിൽവെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. ഹനുമന്ത നഗർ സ്വദേശിയും കെ.എസ്.ആർ.ടി.സി എച്ച്.ഡി കോട്ടെ ഡിപ്പോയിലെ മെക്കാനിക്കുമായ മല്ലേഷ് നായകാണ് പ്രതി.
ഇയാൾ ഒളിവിലാണ്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ക്രൂര കൃത്യം അരങ്ങേറിയത്.എച്ച്.ഡി കോട്ടെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.