Saturday, October 12, 2024
Homeഇന്ത്യമുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത്...

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി.

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം.
അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു.

അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.

മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആര്‍ ഏജന്‍സിയാണെന്നും സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു.അഭിമുഖം അരമണിക്കൂര്‍ നീണ്ടു.

മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതില്‍ ഖേദിക്കുന്നു.മുഖ്യമന്ത്രിയുടെ വിവാദ പരാമർശം തൊട്ടുമുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് പി ആര്‍ ഏജന്‍സി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments