ദില്ലി: കേരളത്തിലെ കർഷകരുടെ മുറവിളിയും ബിഷപ്പ് പാംപ്ലാനി അടക്കമുള്ളവരുടെ സമ്മർദ്ദവും ഫലം കണ്ടില്ല. കേന്ദ്ര സർക്കാർ റബ്ബറിന് താങ്ങുവില ഏർപ്പെടുത്തിയില്ല. റബറിനെ കാർഷിക ഉൽപന്നത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. 25 കാർഷിക വിളകൾക്കാണ് മിനിമം താങ്ങുവിലയെന്നും മന്ത്രി പറഞ്ഞു.