Saturday, July 20, 2024
Homeഇന്ത്യഅന്തിമഘട്ടത്തിൽ പോളിങ്‌ 61.63 %.

അന്തിമഘട്ടത്തിൽ പോളിങ്‌ 61.63 %.

ന്യൂഡൽഹി; പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ ശനി അർധരാത്രിവരെ 61.63 ശതമാനം പോളിങ്‌. ഫലപ്രഖ്യാപനം ചൊവ്വാഴ്‌ച. വോട്ടെടുപ്പ്‌ പൂർത്തിയായശേഷം വാർത്താസമ്മേളനം നടത്തുന്ന കീഴ്‌വഴക്കം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ഇത്തവണ ലംഘിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച്‌ കമീഷൻ പ്രസ്‌താവനയിറക്കുകമാത്രം ചെയ്തു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി.  പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ, നടി കങ്കണ റണാവത്ത്‌, ലാലുപ്രസാദ്‌ യാദവിന്റെ മകൾ മിസ ഭാരതി, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക്‌ ബാനർജി തുടങ്ങി നിരവധി പ്രമുഖർ ഏഴാംഘട്ടത്തിൽ ജനവിധി തേടി.  അരുണാചൽ പ്രദേശ്‌, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്‌ച അറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments