Friday, July 3, 2026
Homeഇന്ത്യആന്ധ്രയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിത്തം; മൂന്ന് പേർ മരിച്ചു.

ആന്ധ്രയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിത്തം; മൂന്ന് പേർ മരിച്ചു.

അമരാവതി:ആന്ധ്രാപ്രദേശിലെ ബോയപാളേം ഗ്രാമത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്.
എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റി വന്ന ട്രക്കിൽ പെട്ടെന്ന് തീ പടർന്നു. വാഹനത്തിൽ പേപ്പർ കെട്ടുകൾ ഉണ്ടായിരുന്നതാണ് തീ പെട്ടെന്ന് പടരാനും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കാനും കാരണമായത്.സംഭവസ്ഥലത്ത് വെച്ചുതന്നെ മൂന്ന് പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com