Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പഞ്ചായത്ത് നിയമസഭ വോട്ടർ പട്ടികകളിൽ അന്തരം; കമീഷനോട് വിശദീകരണം തേടി സു പ്രീം കോടതി. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഇന്ത്യപഞ്ചായത്ത് നിയമസഭ വോട്ടർ പട്ടികകളിൽ അന്തരം; കമീഷനോട് വിശദീകരണം തേടി സു പ്രീം കോടതി.

പഞ്ചായത്ത് നിയമസഭ വോട്ടർ പട്ടികകളിൽ അന്തരം; കമീഷനോട് വിശദീകരണം തേടി സു പ്രീം കോടതി.

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെര ഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വോട്ടർപട്ടികയിലെ യും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന എസ്.ഐ. ആർ വോട്ടർപട്ടികയിലെയും വോട്ടർമാരുടെ എണ്ണത്തി ൽ അന്തരം. കേരളത്തിലേതുപോലെ രണ്ട് വോട്ടർപട്ടിക കളും തമ്മിൽ എണ്ണത്തിൽ കാണിക്കുന്ന ലക്ഷങ്ങളുടെ അന്തരം എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയിരി ക്കുകയാണ് സുപ്രീംകോടതിയും.

കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ലക്ഷക്കണക്കിനാളുകൾ എസ്.ഐ.ആർ പട്ടികയിൽ ഇടം കിട്ടാതെ പുറത്തായപ്പോൾ ഉത്തർപ്ര ദേശിൽ എസ്.ഐ.ആർ കരടിലെ ആകെ വോട്ടർമാരേ ക്കാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പട്ടികയിലെ ഗ്രാമീണവോട്ടർ കൂടുതൽ വന്നിരിക്കുകയാണ്. ഇതെങ്ങ നെ സംഭവിച്ചെന്ന് വിശദീകരണം നൽകാനാണ് ചീഫ് ജ സ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെ ട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽനിന്നു ള്ള കോൺഗ്രസ് എം.പി തനൂജ് പുനിയയാണ് ഇക്കാ ര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എ ന്നാൽ, കേരളത്തിൽനിന്ന് നിരവധി ഹരജിക്കാരുണ്ടായി ട്ടും ഈ അന്തരം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടു ത്തിയിരുന്നില്ല.

ഉത്തർപ്രദേശിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമീണ വോട്ടർമാരെ മാത്രം ഉൾപ്പെടുത്തി തയാറാക്കിയ പട്ടിക യിലെ വോട്ടർമാരുടെ എണ്ണം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എസ്.ഐ.ആർ കരട് പട്ടികയിൽ ആകെയുള്ള നഗര, ഗ്രാമീണ വോട്ടുകളേക്കാൾ കുടുത ൽ വന്നതാണ് വിചിത്രമായി മാറിയത്. യു.പിയിലെ ഗ്രാമീ ണ വോട്ടുകളിലാണ് വലിയ തോതിലുള്ള വെട്ടിമാറ്റൽ എസ്.ഐ.ആറിലുണ്ടായതെന്ന് തനൂജ് പുനിയ മുതിർ ന്ന അഭിഭാഷകൻ സൽമാൻ ഖുർശിദ്, അഡ്വ. ശാരിഖ് അഹ്മദ് എന്നിവർ മുഖേന സുപ്രീംകോടതിയിൽ സമർപ്പി ച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. യു.പിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 12.56 കോടി പേരാണുള്ളത്.

2025 ജനുവരിയിലെ വോട്ടർപട്ടികയേക്കാൾ 2.89 കോടി വോട്ടുകൾ കുറവാണിത്. എന്നാൽ, ഗ്രാമപഞ്ചായത്ത് ത ല വോട്ടർപട്ടിക തയാറാക്കിയപ്പോൾ യു.പിയിലെ ആ കെ ഗ്രാമീണ വോട്ടർമാർതന്നെ 12.69 കോടി ഉണ്ടെന്നും യു.പിയിലെ ആകെയുള്ള നഗര, ഗ്രാമീണ വോട്ടർമാരേ ക്കാൾ 14 ലക്ഷം വോട്ടുകൾ കൂടുതലാണിതെന്നും കോ ൺഗ്രസ് എം.പി ബോധിപ്പിച്ചു.

എസ്.ഐ.ആർ പ്രക്രിയയുടെതന്നെ വിശ്വാസ്യത തകർ ക്കുന്നതാണിതെന്നും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കുമെന്നും സൽമാൻ ഖുർശിദ് ബോധിപ്പിച്ചു. അതിനാൽ പഞ്ചായത്ത് തല പ ട്ടികയാണോ നിയമസഭാ പട്ടികയാണോ ശരിയെന്ന് കമീ ഷൻ വ്യക്തമാക്കണമെന്ന് ഖുർശിദ് ആവശ്യപ്പെട്ടു. ഇതി നെ തുടർന്നാണ് വിശദീകരണം നൽകാൻ ബെഞ്ച് കമീ ഷനോട് ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ