Thursday, March 20, 2025
Homeസിനിമവത്സലാ ക്ലബ്ബ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

വത്സലാ ക്ലബ്ബ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ആദ്യ അനൗൺസ്
മെൻ്റൊയി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഭാരത ക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കൽ.
അവർക്ക് ഇത് മത്സരവും ആഘോഷവും പോലെ യാണ്.
ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു.
സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല.
ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികവും നൽകുന്നു.
ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.

ഈ നാട്ടിൽ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാർ ഈ ക്ലബ്ബിൻ്റെ സജീവ പ്രവർത്തകരാണ്. ഈ പ്രശ്നത്തിൻ്റെ പേരിൽ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി . . ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു.
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.
തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുയാണ്
ഈ ചിത്രത്തിലൂടെ.
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമാ
യതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയ വരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ
വിനീത് തട്ടിൽ,
അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺമ്പോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ,ആമി തിലക്,
എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന -ഫൈസ് ജമാൽ
സംഗീതം – ജിനി എസ്.
ഛായാഗ്രഹണം – ശൗരിനാഥ്.
എഡിറ്റിംഗ് – രാകേഷ് അശോക ‘
കലാസംവിധാനം – അജയ് ജി. അമ്പലത്തറ ‘
സ്റ്റിൽസ് – അജി മസ്ക്കറ്റ്
മേക്കപ്പ് സന്തോഷ് പെൺ പകൽ.
കോസ്റ്റ്യും – ഡിസൈൻ ബ്യൂസി ബേബി ജോൺ.
ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ്..ഡി.സി.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്
പ്രാഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ.എസ്.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments