Wednesday, October 9, 2024
Homeസിനിമകാന്തയുടെ സെറ്റിൽ ഓണാഘോഷവുമായി ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും.

കാന്തയുടെ സെറ്റിൽ ഓണാഘോഷവുമായി ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘കാന്ത’യുടെ സെറ്റിൽ നിന്നുള്ള ഓണാഘോഷ വീഡിയോ പുറത്ത്. പരമ്പരാഗത വസ്ത്രങ്ങളിലാണ് സെറ്റിൽ ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും ഓണം ആഘോഷിക്കാനെത്തിയത്. വിഭവസമൃദ്ധമായ സദ്യ ഉൾപ്പെടെയാണ് സെറ്റിലെ ഓണാഘോഷം നടന്നത്. ദുൽഖർ സൽമാൻ നായകനായ ഈ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജാണ്.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് സെൽവമണി സെൽവരാജ്. തമിഴ് പ്രഭ രചിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഭാഗ്യശ്രീ ബോർസെ ആണ്. റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ദുൽഖർ സൽമാൻ അഭിപ്രായപ്പെട്ടിരുന്നു.

നിർമ്മാണം- ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ്, ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments