Thursday, October 15, 2026
Homeഅമേരിക്കമദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ലിൻലീ കുറ്റക്കാരിയാണെന്ന് കോടതി,20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ലിൻലീ കുറ്റക്കാരിയാണെന്ന് കോടതി,20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ് : എസ്‌.എം.യു. വിദ്യാർത്ഥി ഹോണർ വാലസിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ലിൻലീ പോളിസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ്  ജൂറിയുടെ വിധി വന്നിരിക്കുന്നത്.

2023 സെപ്റ്റംബർ 24-നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഡാളസിലെ മോണ്ടിസെല്ലോ അവന്യൂവിന്റെയും നോർത്ത് സെൻട്രൽ എക്സ്പ്രസ് വേയുടെയും ജങ്ഷനിൽ വെച്ച് ലിൻലീ പോളിസ് ഓടിച്ച വാഹനം റെഡ് സിഗ്നൽ വകവെയ്ക്കാതെ പാഞ്ഞുകയറി അപകടമുണ്ടാക്കുകയായിരുന്നു. ഈ അപകടത്തിലാണ് ഹോണർ വാലസ് കൊല്ലപ്പെട്ടത്.

ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിക്കുള്ള ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ച് ആളുടെ മരണത്തിന് കാരണമായതിന് 20 വർഷം വരെയും, പരിക്കുകൾ വരുത്തിയതിന് 10 വർഷം വരെയും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കമേൽ ചുമത്തിയിരിക്കുന്നത്.
ഈ കേസിൽ പ്രതിക്ക് എന്ത് ശിക്ഷയായിരിക്കും ലഭിക്കുകയെന്നത് സംബന്ധിച്ച് നിയമനടപടികൾ പുരോഗമിക്കുകയാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ