Wednesday, September 30, 2026
Homeഅമേരിക്കബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും അത്ഭുതകരമായി രക്ഷപെട്ടു

ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും അത്ഭുതകരമായി രക്ഷപെട്ടു

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്ടൺ: വാഷിംഗ്ടൺ  ബെല്ലിങ്ഹാമിൽ വീടിന് പിന്നിലെ തോട്ടത്തിൽ വെച്ച് പന്ത്രണ്ടുകാരനായ റോബിൻ വെസ്റ്റ്‌ഗേറ്റും പിതാവ് നോഹ വെസ്റ്റ്‌ഗേറ്റും കറുത്ത കരടിയുടെ ആക്രമണത്തെ ധീരമായി ചെറുത്തു തോൽപ്പിച്ചു.

പോപ്‌കോണിനായി പാത്രം എടുക്കാൻ തോട്ടത്തിലേക്ക് പോയ റോബിനെ കറുത്ത കരടി ആക്രമിക്കുകയായിരുന്നു.ധീരമായി ചെറുത്തുനിന്ന കുട്ടി കരടിയുടെ കണ്ണിൽ കുത്തുകയും, ബഹളം കേട്ടെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയും ചെയ്തു.

ജിയു-ജിത്സു പരിശീലനം തങ്ങളെ പരിഭ്രാന്തി കൂടാതെ കരടിയെ നേരിടാൻ സഹായിച്ചതായി പിതാവും മകനും പറയുന്നു.ഇരുവർക്കും നിസ്സാര പരിക്കുകളേറ്റെങ്കിലും വലിയ അപകടങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ