ഇന്ന് രാവിലെ ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തകരാറുമൂലം തിരിച്ചിറക്കേണ്ടി വന്നത്. യാത്ര തുടങ്ങിയതിന് ശേഷം പൈലറ്റ് വിമാനത്തിന് തകരാറുണ്ടെന്ന് സ്ഥിതീകരിച്ചതിനെ തുടർന്നായിരുന്നു വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കിയത്. അഹമ്മദാബാദ് വിമാനപകടത്തിൽപ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനർ 787 ശ്രേണിയിൽപ്പെട്ട അതേ വിമാനമാണിത്.
വിമാനത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. അതേസമയം വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ടും പുതിയ യാത്രയുടെ കൂടുതൽ വിവരങ്ങളെക്കുറിച്ചും എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



