Thursday, September 17, 2026
Homeഅമേരിക്കഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും സെപ്റ്റംബർ 20നു

ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും സെപ്റ്റംബർ 20നു

ജിജി ടോം, ഫൊക്കാന PRO

വാർത്ത: ജിജി ടോം, ഫൊക്കാന PRO

ന്യൂയോർക്ക് . ഫൊക്കാനയുടെ 2026 – 2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ ഔപചാരീകമായ  ഉദ്ഘാടനവും, രേഖാ കൈമാറ്റവും സെപ്റ്റംബർ 20 ഞായറാഴ്ച  നടക്കും.  ന്യൂയോർക്കിൽ റോക്‌ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെൻറ്ററിൽ വെച്ച് വൈകിട്ട് 4:30 നാണു ചടങ്ങുകൾ ആരംഭിക്കുക.

ഓഗസ്റ്റ് മാസം കലഹാരി ഇന്റർനാഷണൽ കൺവെൻഷനോട് ചേർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ഓഗസ്റ്റ് മാസം എട്ടാം തീയതി സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റിരുന്നു. ഇരുപതു ഞായറാഴ്ച രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും ആണ് നടക്കുന്നത്. രാഷ്ട്രീയ, സാമൂഹീക, സാംസ്കാരിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ട മേളം, മോഹിനിയാട്ടം ഉൾപ്പടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ അരങ്ങേറും.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസ്സി ജെ. കാരക്കാട്ടു, അസ്സോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസ്സോസിയേറ്റ് ട്രെഷറർ അപ്പുക്കുട്ടൻ പിള്ളെ, അഡിഷണൽ അസ്സോസിയേറ്റ് ട്രെഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു, നാഷണൽ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ളെ, ആന്റണി മാത്യു, അദാർഷ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വര്ഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്‌, സുജ ജോസ്, സുഷ്മ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ,  റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഫോബി പോൾ ചിറ്റിശ്ശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി കുര്യൻ, ഗീത ജോർജ്, ലത മേനോൻ,  യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസ്സി കാരക്കാട്ടു, യൂത്ത് കമ്മിറ്റി മെംബേർസ്  ആയി നോമിനേറ്റഡ് ചെയ്യപ്പെട്ട ഫെയ്‌ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ് , ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, നിലവിലുള്ള അംഗങ്ങളായ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട വര്ഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പുതിയ പ്രവത്തന സമിതിയിലുള്ളത്.

നൂറിലധികം അംഗ സംഘടനകളുള്ള, അമേരിക്കയിലും കാനഡയിലുമായി പടർന്നു കിടക്കുന്ന, നിരവധി അഭിപ്രായങ്ങളും, തലമുറകളും ഒരുമിക്കുന്ന ഫൊക്കാനയെ അടുത്ത രണ്ടു വര്ഷം നയിക്കുന്നതാണ്‌ ചുമതലക്കാരുടെ പ്രധാന ഉത്തരവാദിത്വം. കൺവെൻഷനെ മാത്രം ചുറ്റിപ്പറ്റിയല്ലാതെ, സജീവമായും, കാര്യക്ഷമമായും പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഫൊക്കാനയെ മാറ്റുവാനായി പതിനഞ്ചിലധികം കമ്മിറ്റികളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു പ്രെഖ്യാപിച്ച പ്രകടന പത്രിക നടപ്പിലാക്കുന്നതിനായി  ഓരോ കമ്മറ്റിക്കും വ്യക്തമായ ഉത്തരവാദിത്വവും, പ്രവർത്തനലക്ഷ്യങ്ങളും  നൽകിയിട്ടുണ്ട്.

മലയാള ഭാഷയും സംസ്കാരവും നിലനിർത്തുന്നതിനോടൊപ്പം, സാഹിത്യ സെമിനാറുകൾ,  ചർച്ചകൾ,  ഫോറങ്ങൾ എന്നിവ സംഘടിപ്പിക്കും. അമേരിക്കയിലെ സ്കൂളുകളിലും, കോളേജുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. അമേരിക്കയിലെ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നു സർവകലാശാലകളുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കുവാൻ ശ്രെമിക്കും.  വനിതാ ഫോറം പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. കേരളത്തിലെ കുട്ടികൾക്ക് സ്കോളർഷിപ് വിതരണം ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ തൊഴിൽ രംഗത്തെ അനീതികൾ, വിവേചനം, ബിസിനസ് മേഖല തുടങ്ങിയ വിവിധ പ്രശ്നങ്ങളിൽ ഇടപെടും.

വിവിധ മേഖലകളിൽ വൈദഗ്‌ധ്യം ഉള്ളവരെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും. അമേരിക്കയിലെത്തുന്ന പ്രായമായവർക്ക് വിവിധ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യും.  യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കും. ഫൊക്കാനയുടെ 3 ദിവസം നീണ്ടു നിൽക്കുന്ന കേരള കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടി ഗ്രാൻറ് ഹയാത്ത് വെച്ച് നടക്കും.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞു അമേരിക്കൻ മലയാളീ സമൂഹത്തിന്റെ പോഷണത്തിനായി പ്രവർത്തിക്കുമെന്നു പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി സന്തോഷ് നായർ ട്രഷറർ ആന്റോ വർക്കി എന്നിവർ പറഞ്ഞു. ഈ മഹനീയമായ ചടങ്ങിൽ പങ്കെടുക്കുവാനായി ഏവരെയും ഫൊക്കാന ചുമതലക്കാർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.

വാർത്ത: ജിജി ടോം, ഫൊക്കാന PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ