Friday, September 18, 2026
Homeഅമേരിക്കകാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റ്: പതാക പ്രയാണത്തിന് അമേരിക്കയിൽ സ്വീകരണം നൽകി

കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റ്: പതാക പ്രയാണത്തിന് അമേരിക്കയിൽ സ്വീകരണം നൽകി

ഷോളി കുമ്പിളവേലി

ഷോളി കുമ്പിളുവേലി

സാൻ ഫ്രാൻസിസ്കോ : ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വെച്ച് നടക്കുന്ന കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക പ്രയാണത്തിന് സെപ്റ്റംബർ 6-)0 തീയതി ഞായറാഴ്ച അമേരിക്കയിലെ കാലിഫോർണിയയിൽ സ്വീകരണം നൽകി. കാലിഫോർണിയയിലെ ലിവർമോർ “സെയിൻ്റ് തെരേസാ ഓഫ് കൽക്കട്ട ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ലഗേറ്റും, താമരശ്ശേരി രൂപത ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ഷിക്കാഗോ രൂപതാ പ്രസിഡൻ്റ് ജോർജ് വി ജോർജ്, എസ്.എം.സി.സി ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർക്കു പതാക കൈമാറി. വികാരി സിജോ തറക്കുന്നേൽ, കൈക്കാരൻ ജിസ്മോൻ, അത്മായ പ്രതിനിധി ടോജോ തോമസ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വിപിൻ മാത്യു, ഫ്രാൻസി വർഗീസ്, അഖിൽ മാർട്ടിൻ ജോസ്, എസ്.എം.സി.സി പ്രതിനിധി ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.

കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിനു എല്ലാവിധ ആശംസകളും നേരുന്നതായി ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. ഗ്ലോബൽ മീറ്റിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി കാത്തലിക് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ്റെ ജോർജുകുട്ടി പുല്ലാപ്പള്ളി, ഗ്ലോബൽ സെക്രട്ടറിയും, എസ്.എം.സി.സി ഡയറക്‌ടർ ബോർഡ് ചെയർമാനുമായ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു. ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വെച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിൽ ഷിക്കാഗോ രൂപതയിൽ നിന്നും ഇരുപതോളും പ്രതിനിധികൾ പങ്കെടുക്കുമെന്ന് എസ്.എം.സി.സി രൂപത ഡയറക്‌ടർ റവ. ഫാ. ജോർജ് എളമ്പാശ്ശേരിൽ, പ്രസിഡൻറ് ജോർജ് വി ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷർ ടോമി തോമസ് എന്നിവർ പറഞ്ഞു.

ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വെച്ച് നടക്കുന്ന ഗ്ലോബില മീറ്റിൽ, വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളും പ്രതിനിധികൾ പങ്കെടുക്കും, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ഉൾപ്പെടെ വിവിധ ബിഷപ്പുമാരും കാത്തലിക് കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപുരക്കൽ, ഗ്ലോബൽ ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജനറൽ കോർഡിനേറ്റർ ഡേവിസ് എടകുളത്തൂർ, ജനറൽ കൺവീനർ ബെന്നി മാത്യു പുളിക്കക്കര തുടങ്ങി വിവിധ അത്മായ പ്രമുഖരും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും. ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘം മാർപ്പാപ്പയേയും സന്ദർശിക്കും. അമേരിക്കയിൽനിന്നുമുള്ള പ്രതിനിധി സംഘം പ്രസിഡൻറ് ജോർജ് വി ജോർജിൻറെ നേതൃത്വത്തിൽ ഒക്ടോബര് 18-)0 തീയതി പുറപ്പെടും.

വാർത്ത: ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ