Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ് | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിങ്ടൺ: വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ വ്യക്തമാക്കി.

വിപുലമായ AI സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു.

ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് AI സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ AI മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, ഇലോൺ മസ്ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്.

AI സുരക്ഷാ ആശങ്കകളെ ‘വ്യാജപ്രചാരണം’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വികസനം മന്ദഗതിയിലാക്കുന്നത് ചൈനയ്ക്ക് മേൽക്കോയ്മ നൽകുമെന്ന വാദവുമായി ഇതിനെ എതിർത്തു.

വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങൾ കൈവിടാതെയുള്ള സുരക്ഷാ മുൻകരുതലുകളാണ് വേണ്ടതെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ