Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കല്ലേലി രാഘവൻ പിള്ള “ആലപ്പുഴയുടെ ഗുരുനാഥൻ” അനുസ്മരണം | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കകല്ലേലി രാഘവൻ പിള്ള "ആലപ്പുഴയുടെ ഗുരുനാഥൻ" അനുസ്മരണം

കല്ലേലി രാഘവൻ പിള്ള “ആലപ്പുഴയുടെ ഗുരുനാഥൻ” അനുസ്മരണം

സന്തോഷ്‌ പിള്ള

സന്തോഷ്‌ പിള്ള 

ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടെയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മു തൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു,

“കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല. അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ.

 പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു.  എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ  നീളൻ കുടയും പിടിച്ച്,  ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം—

കാണുന്നവരോടെല്ലാം സ്നേഹവും,  സൗഹൃദവും  പങ്കുവെച്ചുകൊണ്ട് സാർ കടന്നുപോകുമ്പോൾ, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോൾ തന്നെ, അനിർവചനീയമായ ശാന്തി  ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുമായിരുന്നു. ജൂൺ മാസത്തിൽ സാറിനെ അവസാനമായി കണ്ടപ്പോഴും അതേ അനുഭൂതിയാണ് ലഭിച്ചത്.

ആറാം ക്ലാസ്സിൽ SDV സ്കൂളിൽ പ്രവേശനത്തിന് ചെന്നപ്പോഴാണ് കല്ലേലി രാഘവൻ പിള്ള സാറിനെ ആദ്യമായി കാണുന്നത്. ഇംഗ്ലീഷ് ഡിക്ഷനറിയിലെ

എല്ലാ വാക്കുകളുടെയും  അർത്ഥം സാറിന് മനഃപാഠമാണ് എന്നൊരു ഖ്യാതി അന്നത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ഉണ്ടായിരുന്നു.

സ്വാതന്ത്ര സമരസേനാനി, ബാലജനസഖ്യം ആലപ്പുഴ ജില്ലാ രക്ഷാധികാരി, ആകാശവാണി ഉപദേശക സമതി അംഗം, ജവഹർ ബാലഭവൻ സ്ഥാപക ഡയറക്ടർ, ഭവന നിർമ്മാണ സഹകരണ സംഘം ഡയറക്ടർ, മുഖരേഖ മാസിക ചീഫ് എഡിറ്റർ, നെഹ്രുട്രോഫി വള്ളംകളി സ്മരണിക പത്രാധിപർ തുടങ്ങിയ അനേകം സാമൂഹ്യ സാംസ്കാരിക മേഖലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 37 വർഷം ആലപ്പുഴ SDV സ്കൂളിലും, 18 വർഷം എം ഇ എസ് സ്കൂളിലും അധ്യാപകനായിരുന്ന സാറിന് 1985ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു  1964 ൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച “നല്ല കുട്ടി” എന്ന പുസ്തകമുൾപ്പെടെ 11 പുസ്തകങ്ങ ളാണ് അദ്ദേഹം രചിച്ചിരിക്കുന്നത്.

ആയിരങ്ങൾക്ക് ജ്ഞാനവും, സ്നേഹവും, മാർഗ്ഗ ദർശനവും നൽകിയ, അക്ഷയപാത്രമായിരുന്ന കല്ലേലി രാഘവൻ പിള്ള എന്ന ഗുരുനാഥൻമാരുടെ ഗുരുവിന്, ബഹുമാനപുരസ്സരം അശ്രുപുഷ്പാഞ്ജലികൾ അർപ്പിക്കുന്നു.

സെപ്റ്റംബർ 13ന് അന്തരിച്ച കല്ലേലി സാറിന്റെ സംസ്കാരം സെപ്റ്റംബർ 14ന് വൈകുന്നേരം ആലപ്പുഴ, ചാത്തനാട് ശ്മശാനത്തിൽ വച്ചാണ് നടത്തപെടുന്നത്

റിപ്പോർട്ട്‌ : സന്തോഷ്‌ പിള്ള 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ