പി പി ചെറിയാൻ
ന്യൂയോർക്ക് /ബാംഗളൂർ :ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye). തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘ഓപ്റ്റോസാർ’ (OptoSAR) ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന സാങ്കേതികവിദ്യയ്ക്ക് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി.
ഒപ്റ്റിക്കൽ, മൈക്രോവേവ് സെൻസറുകളെ ഒരേസമയം ഏകോപിപ്പിക്കുന്ന ഈ സിസ്റ്റം ആർക്കിടെക്ചറിനാണ് യു.എസ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ബാധിക്കാതെ കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
2021-ൽ ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളാണ് ഗാലക്സ്ഐ സ്ഥാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ഉപഗ്രഹങ്ങളുള്ള ശൃംഖല വിന്യേതമാക്കാനാണ് കമ്പനിയുടെ പദ്ധതി.
വാർത്ത: പി പി ചെറിയാൻ



