Thursday, October 22, 2026
Homeഅമേരിക്കഫെന്റാനിൽ കലർത്തിയ മയക്കുമരുന്ന് നൽകി മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി കുറ്റം സമ്മതിച്ചു,ശിക്ഷ ഒക്ടോ:6നു

ഫെന്റാനിൽ കലർത്തിയ മയക്കുമരുന്ന് നൽകി മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി കുറ്റം സമ്മതിച്ചു,ശിക്ഷ ഒക്ടോ:6നു

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക് : ഫെന്റാനിൽ കലർത്തിയ മയക്കുമരുന്ന് നൽകി മൂന്ന് പേരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശിനിയായ താബിത ബൺട്രിക്ക് (39) കുറ്റം സമ്മതിച്ചു. കൊലപാതക കുറ്റങ്ങൾ സമ്മതിച്ച ഇവർക്ക് 27 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം.ഒക്ടോബർ 6-നാണ് കേസിൽ അന്തിമ ശിക്ഷ വിധിക്കുന്നത്.

2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഡേറ്റുകൾ വാഗ്ദാനം ചെയ്ത് ഇവർ പുരുഷന്മാരെ അപ്പാർട്ട്മെന്റുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയത്. തുടർന്ന് ഇരകളുടെ ഫോൺ, പണം, വസ്ത്രങ്ങൾ എന്നിവ കവർച്ച ചെയ്യുകയായിരുന്നു പതിവ്. മയക്കുമരുന്ന് അളവ് കൂടിയതിനെ തുടർന്ന് ഒരാൾ അത്യാസന്ന നിലയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ