പ്രശസ്ത മെക്സിക്കൻ പ്രാദേശിക സംഗീതജ്ഞനും ‘ജനറൽ ജെ വിറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ജോനാഥൻ മെലെൻഡസും (26) കുടുംബവും ദാരുണമായി കൊല്ലപ്പെട്ടു. മെക്സിക്കോയിലെ മിച്ചോവാക്കൻ സംസ്ഥാനത്തിലുള്ള പിരിന്ദബനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
ജോനാഥൻ മെലെൻഡസ്, അദ്ദേഹത്തിൻ്റെ എട്ടുമാസം ഗർഭിണിയായ ഭാര്യ ആഞ്ജല, മൂന്നുവയസ്സുകാരിയായ മകൾ, വീട്ടുജോലിക്കാരി (നാനി) സംഭവസ്ഥലത്തു തന്നെയാണ് മരിച്ചത്. ഇവരുടെ വളർത്തു നായയെയും അക്രമികൾ വെടിവെച്ചു കൊന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ആറുവയസ്സുകാരനായ മകൻ അപകടത്തിൽപ്പെട്ടതോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബം സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വന്തോതിൽ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നിരവധി തിരകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ മയക്കുമരുന്ന് മാഫിയകളുടെയും സംഘങ്ങളുടെയും കേന്ദ്രമായ മിച്ചോവാക്കിൽ ഉയർന്നുവന്ന പ്രതികാര ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ട്.



