Thursday, September 17, 2026
Homeഅമേരിക്കയുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം

യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം

യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

ചൊവ്വാഴ്ച രാവിലെ ദുബായിൽ യുദ്ധവിമാനങ്ങളുടേതിന് സമാനമായ വലിയ ശബ്ദം കേട്ടത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. കോൺസുലേറ്റിന് സമീപം പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ