യമന്‍ തലസ്ഥാനമായ സനയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86ലധികം പേര്‍ക്ക് പരുക്കേറ്റതായുമാണ് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നത്. ഹൂതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ മസാരിഷ് ടിവിയാണ് ആക്രമണം നടന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നാലെ വലിയ സ്‌ഫോടന ശബ്ദമാണ് പ്രദേശത്ത് ഉണ്ടായത്.
പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സും മിസൈല്‍ താവളങ്ങളും , എണ്ണശുദ്ധീകരണശാലയും , ഊര്‍ജകേന്ദ്രത്തേതും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേലും സ്ഥിരീകരിച്ചു.
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം സനയ്ക്ക് മുകളില്‍ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ സനയിലെ മുന്‍സിപ്പാലിറ്റി കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് ഹൂതി സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയിലും വെടിനിര്‍ത്തല്‍ കരാറിനുമായി കഴിഞ്ഞ ദിവസം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം ഉണ്ടായിരുന്നു.



