Friday, November 27, 2026
Homeഅമേരിക്കഅമേരിക്കയിൽ ഐബുപ്രോഫെൻ ഗുളികകൾ അലൂമിനിയം അംശം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു

അമേരിക്കയിൽ ഐബുപ്രോഫെൻ ഗുളികകൾ അലൂമിനിയം അംശം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്ടൺ: ഗുളികകളുടെ ഉപരിതലത്തിൽ അലൂമിനിയം കണികകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, 800 മില്ലിഗ്രാം ഐബുപ്രോഫെൻ (Ibuprofen 800 mg) ഗുളികകളുടെ ഒരു പ്രത്യേക ബാച്ച് അമേരിക്കയിൽ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (FDA) ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

കാലിഫോർണിയ ആസ്ഥാനമായുള്ള ഗോൾഡൻ സ്റ്റേറ്റ് മെഡിക്കൽ സപ്ലൈ ഇൻക് (GSMS) എന്ന കമ്പനിയാണ് നവംബർ 23-ന് മരുന്ന് തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്. GS069303 എന്ന ലോട്ട് നമ്പറിലുള്ള ഗുളികകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. 2030 ജനുവരി വരെയാണ് ഇവയുടെ കാലാവധി (NDC: 51407-841-05).
ഈ ബാച്ചിലുള്ള ഗുളികകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ആമാശയത്തിലും കുടലിലും നേരിയ അസ്വസ്ഥതകൾക്കും പോറലുകൾക്കും കാരണമായേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇതുവരെ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രസ്തുത ബാച്ചിലുള്ള മരുന്ന് കൈവശമുള്ള ഉപഭോക്താക്കൾ അവയുടെ ഉപയോഗം ഉടൻ നിർത്തണമെന്നും, തുടർചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്കായി recalls@gsms.us എന്ന ഇമെയിൽ വിലാസത്തിൽ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ