Saturday, November 28, 2026
Homeഅമേരിക്കബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകേകാൻ 'അഗോറ 26'; ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി സംവദിച്ച് ഡോ....

ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകേകാൻ ‘അഗോറ 26’; ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി സംവദിച്ച് ഡോ. കൃഷ്ണ കിഷോർ

സണ്ണി മാളിയേക്കൽ

സണ്ണി മാളിയേക്കൽ 

ന്യൂയോർക്ക് / തിരുവനന്തപുരം: യു.എസ്. എ. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ ‘അഗോറ 26’ (AGORA ’26 – Where Ideas Meet) വേദിയിൽ പ്രവാസി മലയാളികൾക്കും ശാസ്ത്രലോകത്തിനും അഭിമാനമായി അമേരിക്കയിൽ നിന്നുള്ള ടെലി കമ്മ്യൂണിക്കേഷൻസ് വിദഗ്ധനും ഏഷ്യാനെറ്റിന്റെ ചീഫ് കറസ്പോണ്ടന്റുമായ ഡോ. കൃഷ്ണ കിഷോർ ശ്രദ്ധേയനാകുന്നു.ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി നടത്തുന്ന പ്രത്യേക അഭിമുഖത്തിലൂടെയാണ് ഡോ. കൃഷ്ണ കിഷോർ ഈ ചരിത്രവേദിയുടെ ഭാഗമാകുന്നത്.

‘നക്ഷത്രങ്ങളിലേക്കുള്ള കുതിപ്പ്’ (Gearing up for the stars) നവംബർ 27-ന് ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെയാണ് ‘സ്പേസ് & സയൻസ്’ (Space & Science) വിഭാഗത്തിൽ “ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക്” (From Earth to Outer Space) എന്ന പ്രമേയത്തിൽ ഈ പ്രത്യേക സെഷൻ അരങ്ങേറുന്നത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ പുതിയ കുതിച്ചുചാട്ടങ്ങളും ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളും സാധാരണക്കാരിലേക്ക് ലളിതമായും ആഴത്തിലും എത്തിക്കുന്ന ഒരു അപൂർവ്വ സംവാദമായിരിക്കും ഇത്.
പ്രവാസി സമൂഹത്തിന് അഭിമാനമായി ഡോ. കൃഷ്ണ കിഷോർ അമേരിക്കയിലെ ശാസ്ത്ര-ഗവേഷണ രംഗത്തെ തന്റെ അഗാധമായ പാണ്ഡിത്യവും, ദീർഘകാലത്തെ അന്താരാഷ്ട്ര മാധ്യമപ്രവർത്തന പരിചയവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടാണ് ഡോ. കൃഷ്ണ കിഷോർ ഈ അഭിമുഖം നയിക്കുന്നത്.
ബഹിരാകാശ ശാസ്ത്രത്തിലെ സങ്കീർണ്ണമായ സാങ്കേതിക വശങ്ങൾ കൃത്യമായി ചോദിച്ചറിയാൻ ഒരു സാങ്കേതിക വിദഗ്ധൻ തന്നെ അവതാരകനായി എത്തുന്നു എന്നത് ഈ സെഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ നിറസാന്നിധ്യമായ അദ്ദേഹത്തിന്, ഇന്ത്യയുടെ അഭിമാനമായ മലയാളി ബഹിരാകാശ യാത്രികനുമായി സംവദിക്കാൻ ലഭിച്ച ഈ അവസരം പ്രവാസി സമൂഹത്തിനാകെ ലഭിച്ച വലിയൊരു അംഗീകാരമാണ്.

ശാസ്ത്രവും മാധ്യമപ്രവർത്തനവും കൈകോർക്കുന്ന ഈ വൈജ്ഞാനിക സംവാദം വിദ്യാർത്ഥികൾക്കും ശാസ്ത്രകുതുകികൾക്കും പ്രവാസികൾക്കും ഒരുപോലെ നവ്യാനുഭവമായിരിക്കും സമ്മാനിക്കുക. ‘അഗോറ 26’-ലെ ഏറ്റവും ശ്രദ്ധേയമായ സെഷനുകളിൽ ഒന്നായി മാറുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഡോ. കൃഷ്ണ കിഷോറിന് അമേരിക്കൻ മലയാളി സമൂഹത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഹൃദയം നിറഞ്ഞ ആശംസകൾ.

റിപ്പോർട്ട്‌ : സണ്ണി മാളിയേക്കൽ 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ