Wednesday, November 11, 2026
Homeഅമേരിക്കഒക്ലഹോമയിൽ ആയുധധാരിയായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കി അധികൃതർ

ഒക്ലഹോമയിൽ ആയുധധാരിയായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കി അധികൃതർ

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഒക്ലഹോമ: ഒക്ലഹോമയിലെ  ഗാർവിൻ കൗണ്ടിയിൽ ആയുധധാരിയായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കി അധികൃതർ. ബ്രയാൻ കൗണ്ടിയിൽ വെടിവെയ്പ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി ഗാർവിൻ കൗണ്ടിയിലും അന്വേഷണം പുരോഗമിക്കുകയാണ്. മൈക്കൽ നാഥൻ ഡേൽ ഗാരറ്റ്  എന്നാണ് പ്രതിയുടെ പേര്.

ബ്രയാൻ കൗണ്ടിയിലെ ഒരു വീട്ടിനുനേരെയും സ്ഥലത്തെത്തിയ ഡെപ്യൂട്ടികൾക്കുനേരെയും പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തി  ആറടി ഉയരവും, ഏകദേശം 180 പൗണ്ട് ഭാരവുമുള്ള വെള്ളക്കാക്കാരൻ. മുടി: ബ്രൗൺ നിറം.അവസാനമായി കാണുമ്പോൾ ഗ്രേ നിറത്തിലുള്ള ടി-ഷർട്ടും, ഏത് നിറമാണെന്ന് വ്യക്തമല്ലാത്ത ഷോർട്സുമാണ് ധരിച്ചിരുന്നത്. കൂടാതെ കറുത്ത നിറത്തിലുള്ള ഒരു ബാക്ക്പാക്കും കൈവശമുണ്ട്.

ഗാർവിൻ കൗണ്ടിയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ ആരെെയെങ്കിലും കണ്ട് കഴിഞ്ഞാൽ അവരുടെ അടുത്ത് പോകരുതെന്നും ഷെരീഫ് ജിം മുള്ളറ്റ് മുന്നറിയിപ്പ് നൽകി. പ്രതിയുടെ വിവരം ലഭിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി ഉടൻ തന്നെ 911-ൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഫോട്ടോയെടുക്കാനോ പ്രതിയെ പിന്തുടരാനോ ശ്രമിക്കരുതെന്നും ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ