Tuesday, November 3, 2026
Homeഅമേരിക്കകൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ് /കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (CCRC) 10-ാം വാർഷികാഘോഷ പരിപാടികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 31 നു നടന്ന ചടങ്ങിൽ  ബഹു. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചടങ്ങിന്റെ ഉദ്ഘാടനവും സുവനീർ പ്രകാശനവും നിർവ്വഹിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് മത്സ്യത്തൊഴിലാളികൾക്കായുള്ള വായയിലെ കാൻസർ പരിശോധന പരിപാടിയുടെ പ്രഖ്യാപനം ഫിഷറീസ് മന്ത്രി നിർവ്വഹിച്ചു.

2016 നവംബർ 1-ന് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കഴിഞ്ഞ 10 വർഷത്തെ സേവന പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനും കാൻസർ ചികിത്സാ-ഗവേഷണ മേഖലയിൽ ഭാവിയിലേക്ക് ആവശ്യമായ പുതിയ ദിശാബോധം നൽകുന്നതിനുമായാണ് ഈ വാർഷികാഘോഷം സംഘടിപ്പിച്ചത്.

ചടങ്ങിൽ ഡോ. പി. ജി. ബാലഗോപാൽ (ഡയറക്ടർ, CCRC) സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം: ഡോ. എം. വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ, CCRC) മുഖ്യപ്രഭാഷണം നടത്തി. ഡോ. നീതു ജോർജ്ജ് (മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ്ജ്, CCRC)റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. തമീം എ.കൃതജ്ഞത അറിയിച്ചു

ഹൈബി ഈഡൻ എം.പി, ഹാരിസ് ബീരാൻ എം.പി, എം.എൽ.എമാരായ ടോണി ചമ്മിണി, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു. എറണാകുളം ജില്ലാ കളക്ടർ ശ്രീമതി ജി. പ്രിയങ്ക ഐ.എ.എസ്, കളമശ്ശേരി നഗരസഭ ചെയർമാൻ ശ്രീ. ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. അഞ്ചു മനോജ് മണി, വാർഡ് കൗൺസിലർ ശ്രീ. ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കാൻസർ രോഗികൾക്ക് സമഗ്രവും ആധുനികവുമായ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം ഗവേഷണ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് CCRC മുന്നോട്ട് കുതിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ