Wednesday, November 4, 2026
Homeഅമേരിക്കഡാളസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി

ഡാളസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും (KAD) ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്‌വർക്കിന്റെയും (ICCN) സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി. ഒക്ടോബര് 31 ശനിയാഴ്ച ദി കോളനിയിലെ സ്റ്റുവർട്ട് ക്രീക്ക് പാർക്കിൽ നടന്ന ചടങ്ങിൽ നിരവധ ആളുകളാണ് പങ്കെടുത്തത്.

കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗബാധിതർക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നു പ്രസിഡന്റ് ഷിജു എബ്രഹാം പരിപാടി ഉത്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു .പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കാളികളായി.

വാക്കത്തോണിന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, പങ്കെടുത്ത പ്രവാസി സമൂഹം എന്നിവർക്ക് ജിജി സ്‌കറിയാ നന്ദി അറിയിച്ചു. പങ്കെടുത്തവരുടെ സാന്നിധ്യവും പിന്തുണയും കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരുമെന്ന് സംഘാടകർ വ്യക്തമാക്കി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ