പി പി ചെറിയാൻ
2021 ഒക്ടോബർ 1-ന് അലബാമയിലെ മസിൽ ഷോൾസിൽ മോഷ്ടിച്ച വാഹനം സംബന്ധിച്ച സംഭവസ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാർക്ക് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു.
ഈ വെടിവെപ്പിൽ പരിക്കേറ്റ സർജന്റ് നിക്ക് റിസ്നർ ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽവെച്ച് മരണപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു പൊലീസുകാരനും പ്രതിയുടെ വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രികനും കൊല്ലപ്പെട്ടിരുന്നു.
കാപ്പിറ്റൽ മർഡർ ഉൾപ്പെടെ 10 ഫെലൂണി കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജുറിയുടെ സർവ്വകകണ്ഠേനയുള്ള ശുപാർശ പരിഗണിച്ചാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.
ശിക്ഷാവിധിക്ക് മുൻപ് കോടതിയിൽ സംസാരിച്ച പ്രതി, തനിക്ക് പൊലീസിൽ നിന്നും മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് ആരോപിക്കുകയും കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തോട് മാപ്പ് പറയാൻ തയ്യാറാകുകയും ചെയ്തില്ല. മുൻപ് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽമോചിതനായ വ്യക്തിയാണ് പ്രതി ബ്രയാൻ ലാൻസിങ് മാർട്ടിൻ.



