Saturday, July 27, 2024
Homeഅമേരിക്കവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ഏപ്രില്‍ 21 , ഞായറാഴ്ച .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ഏപ്രില്‍ 21 , ഞായറാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂറൊഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza Drive , Valhalla , New York 10595 ) ഏപ്രില്‍ 21 ന് , ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോട് നടത്തുന്നതാണ്.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി കലാകാരന്‍മ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ ശബരി നാഥ്‌ ടീം അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് നമക്ക് സമ്മാനിക്കാനിരിക്കുന്നത്.

ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ നമ്മൾ . ന്യൂ യോർക്കിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂര്‍ണ്ണവിജയം കലാസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിക്കുകയാണ്.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ് , കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ് , ശ്രീകുമാർ ഉണ്ണിത്താൻ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments