Wednesday, September 9, 2026
Homeഅമേരിക്കവാന്‍ ഹായ് കപ്പലപകടം : എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യത

വാന്‍ ഹായ് കപ്പലപകടം : എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യത

വാന്‍ ഹായ് കപ്പലപകടത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരമേഖലയില്‍ വ്യാപകമായി എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ (ഇന്‍കോയ്സ്) മുന്നറിയിപ്പ്.

കടലിലേക്കു വീണ കണ്ടെയ്നറുകള്‍ കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രം അറിയിച്ചു.എംവി വാന്‍ ഹായ് 503 ചെറിയ ചരക്കുകപ്പലാണ്. വലിയ ചരക്കുകപ്പലുകള്‍ വലിയ തുറമുഖങ്ങളില്‍ ഇറക്കുന്ന കണ്ടെയ്‌നറുകളെ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുകയാണ് ഇത്തരം ചെറുചരക്കു കപ്പലുകള്‍ (ഫീഡര്‍ മെര്‍ക്കന്റൈല്‍ വെസലുകള്‍) ചെയ്യുന്നത്.കൊളംബോ (ശ്രീലങ്ക), നവ ഷേവ (മുംബൈ), പോര്‍ട്ട് ക്‌ളാങ് (മലേഷ്യ), സിങ്കപ്പൂര്‍, ഖൗസിയുങ് (തയ്വാന്‍), ഹോങ് കോങ്, ഷെയ്‌ഖോ (ചൈന), സിങ്കപ്പൂര്‍ എന്നതാണ് വാന്‍ ഹായ് 503-ന്റെ യാത്രാ റൂട്ട്.

തിങ്കളാഴ്ചത്തെ കപ്പലപകടത്തിന് കാരണം തീപിടിച്ചതാണെന്നും 50 കണ്ടെയ്‌നര്‍ കടലില്‍ വീണെന്നുമാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട 18 ജീവനക്കാരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൈനക്കാരായ ലു എൻലി, സു ഫാബിനോ, മ്യാൻമാർ സ്വദേശികളായ ഗുവോ ലെനിനോ, തൈൻ താ ഹട്ടായി, കൈസാ ഹോട്ടു എന്നിവരാണ് ആസ്പത്രിയിലുള്ളത്. 12 പേരെ മംഗളൂരുവിലെ എജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റി.മംഗളൂരു പുതുതുറമുഖത്തെ ഏഴാംനമ്പർ ബർത്തിൽ ഐഎൻഎസ് സൂറത് എന്ന കപ്പലിലാണ് ഇവരെ എത്തിച്ചത്.കപ്പലിലെ തീ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോൾ രക്ഷാദൗത്യത്തിലുള്ളത്.

അപകടം സംഭവിച്ച വാൻ ഹായ് 503 കപ്പലിന് സമീപം ഐ.എൻ.എസ്. സത്ലജ് ഉണ്ട്.കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കുകപ്പലിന് തീപ്പിടിച്ചത്. കപ്പലിൽ ആകെ 620 കണ്ടെയ്നറുകൾ ഉണ്ടെന്നാണ് വിവരം .തിങ്കളാഴ്ച രാവിലെ ഒൻപതരയോടു കൂടിയാണ് കപ്പലിൽ സ്ഫോടനമുണ്ടായെന്ന വിവരം കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാ ദൌത്യം ആരംഭിച്ചു .

കപ്പലിലെ നൂറ്റിനാൽപതിലേറെ കണ്ടെയ്നറുകളിൽ ഗുരുതര പരിസ്ഥിതിമലിനീകരണ ഭീഷണിയുയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച കാർഗോ മാനിഫെസ്റ്റ് വ്യക്തമാക്കുന്നത് .

Singapore flagged vessel MV Wan Hai 503 suffers explosion; Indian Navy dispatches INS Surat, Dornier for rescue

22 crew:
8 Chinese
6 Taiwanese
5 Myanmarese
3 Indonesian

Rescued 18
Missing 4:
2 Taiwanese
1 Myanmarese
1 Indonesian

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ