Saturday, July 27, 2024
Homeഅമേരിക്കഉയിർപ്പ് (കവിത) ✍ ഉഷ സി നമ്പ്യാർ

ഉയിർപ്പ് (കവിത) ✍ ഉഷ സി നമ്പ്യാർ

✍ഉഷ സി നമ്പ്യാർ

അവസാന അത്താഴവിരുന്നൊരുക്കി
അവർ നന്മയെ കുരിശിൽ തറച്ചുവല്ലോ
വേദന കൊണ്ട് പിടയുമ്പോഴും
നാഥൻ്റെ ചുണ്ടിലെ പുഞ്ചിരി
മാഞ്ഞതില്ല
സർവ്വം അറിയുന്ന ദൈവപുത്രൻ
മാപ്പേകി അവരോട് കരുണ കാട്ടി
ശത്രുവെപ്പോലും സ്നേഹിച്ചിടും
നിർമ്മല ഹൃദയമാണെൻ്റെ നാഥൻ
സത്യം മരിക്കില്ല അസത്യം ജയിക്കില്ല
എത്രമേൽ മണ്ണിട്ട് മൂടിയാലും ഒരു
നാളിൽ സത്യം പുറത്തുവരും.
മൂന്നാം നാളിൽ ഉയിർപ്പ് കൊണ്ട്
ദുഃഖിക്കും ജനതക്കാശ്വാസമേകി
ഇരുളും മനസ്സിൽ വെളിച്ചമേകാൻ
പാരിതിലെന്നും ശാന്തിയേകാൻ
നില്പിതാ കൈകളുയർത്തിക്കൊണ്ട്
സ്നേഹസ്വരൂപനാം യേശു നാഥൻ

✍ഉഷ സി നമ്പ്യാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments