Sunday, September 15, 2024
Homeഅമേരിക്കമുൾകിരീടം ചുമന്നവനേ (കവിത) ✍സുശീല ഗോപി

മുൾകിരീടം ചുമന്നവനേ (കവിത) ✍സുശീല ഗോപി

സുശീല ഗോപി

പരിശുദ്ധ മാതാവിൻ പൊന്മകനായ്
കാരുണ്യ ദേവനായ് പിറന്നവനെ
മുപ്പതു വെള്ളിക്കാശിനായൊറ്റിയ
യൂദാസിൻ തിന്മയെ സഹനമാം
പാതയിൽ കുരിശു ചുമന്നവനല്ലോ!
(പരിശുദ്ധ )
കാൽവരിക്കുന്നിലെ കാനനത്തിൽ
കുരിശിൽ കിടന്നു പിടയും നേരത്തും
നന്മകൾക്കായി പ്രാർത്ഥിച്ചവനേ…
മുൾക്കിരീടം ചുമന്നവനേ…
(പരിശുദ്ധ)
പീഡാനുഭവങ്ങൾ ഏറ്റുവാങ്ങുമ്പോഴും
പീഡനം തിരു ഹിതമായ് കൊണ്ട്
ജീവന്റെ അവസാന തുള്ളി രക്തവും
ബലിയർപ്പിച്ച യേശു ദേവാ..!

സുശീല ഗോപി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments