Friday, October 2, 2026
Homeഅമേരിക്കബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

-പി പി ചെറിയാൻ

സിൻസിയാറ്റി: അമേരിക്കയിൽ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാവോ യുഎസ്എ’ എന്ന കമ്പനിയുടെ ‘ഒറിബെ സിറീൻ സ്കാൽപ് ഡെൻസിഫയിങ് ഷാംപൂ’ സൈസുകൾ) എന്ന ഉൽപ്പന്നമാണ് പിൻവലിക്കുന്നത്.

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം, ഈ ഷാംപൂകളിൽ ‘പ്ലൂറാലിബാക്ടർ ഗെർഗോവിയെ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആരോഗ്യവാനായ ഒരാൾക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഗുരുതരമായ അണുബാധയ്ക്ക് ഇത് കാരണമായേക്കാം.

2026 ഫെബ്രുവരി 21-നും 26-നും ഇടയിൽ നിർമ്മിച്ച, ‘YR’ എന്ന് തുടങ്ങുന്ന ലോട്ട് കോഡുകളുള്ള (ഉദാഹരണത്തിന്: YR010556) ഷാംപൂകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കരുതെന്നും, പകരമുള്ള ഉൽപ്പന്നത്തിനായി കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ