Friday, October 23, 2026
Homeഅമേരിക്കആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ

കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ സി.ഇ.ഒ ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനമേൽക്കും.

2001-ൽ ആപ്പിളിൽ ചേർന്ന ജോൺ ടെർനസ്, ഐപാഡ്, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.

ഭരണകൂടങ്ങളുമായുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ടിം കുക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. 2011-ൽ സി.ഇ.ഒ ആയി ചുമതലയേറ്റ കുക്കിന് കീഴിൽ ആപ്പിളിന്റെ വിപണി മൂല്യം 350 ബില്യൺ ഡോളറിൽ നിന്ന് 4 ട്രില്യൺ ഡോളറിലേക്ക് കുതിച്ചിരുന്നു.

കഴിഞ്ഞ 15 വർഷമായി ചെയർമാനായിരുന്ന ആർതർ ലെവിൻസൺ സെപ്റ്റംബർ ഒന്നു മുതൽ ‘ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ’ ആയി പ്രവർത്തിക്കും.

കമ്പനിയുടെ പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ടെർനസ് എന്ന് ടിം കുക്ക് പ്രതികരിച്ചു. ഇതിഹാസ താരം സ്റ്റീവ് ജോബ്സിനൊപ്പവും ടിം കുക്കിനൊപ്പവും പ്രവർത്തിച്ച പരിചയം ആപ്പിളിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് ടെർനസും വ്യക്തമാക്കി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ