Monday, May 6, 2024
Homeഅമേരിക്കഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂൾ വെടിവെപ്പ്- രണ്ട് വിദ്യാർത്ഥികൾക്ക്പരിക്കേറ്റു

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂൾ വെടിവെപ്പ്- രണ്ട് വിദ്യാർത്ഥികൾക്ക്പരിക്കേറ്റു

-പി പി ചെറിയാൻ

ഡാളസ് – രണ്ട് റൂസ്‌വെൽറ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ ഡ്രൈവ്-ബൈ വെടിവയ്പ്പ് ഡാലസ് പോലീസ് അന്വേഷിക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.40-ഓടെയാണ് വെടിവെപ്പുണ്ടായത്. ഹൈസ്കൂൾ കാമ്പസിന് സമീപം ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം രണ്ട് രണ്ടാം വർഷ കളിക്കാരെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് കോച്ച് ടെറൻസ് ലോവറി പറഞ്ഞു.

സ്‌കൂൾ വിട്ടതിന് ശേഷം രണ്ട് കൗമാരക്കാരെ ഡ്രൈവ്-ബൈയിൽ വെച്ച് വെടിവെച്ച തായി ലോറി പറയുന്നു. കോച്ചിന് പരിക്കില്ല.

തിരികെ സ്‌കൂളിലേക്ക് പോയി, സഹായത്തിനായി 911-ൽ വിളിച്ചതായി ലോറി പറയുന്നു.വിദ്യാർത്ഥികളുടെ അവസ്ഥ ഇപ്പോൾ അറിയില്ല.

റൂസ്‌വെൽറ്റ് ഹൈസ്‌കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി ഡാലസ് ഐഎസ്‌ഡി സ്ഥിരീകരിച്ചു.

സംശയാസ്പദമായ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments